ബീഹാറിലെ പൊലീസ് ഉദ്യോഗസ്ഥനെ മാറ്റാന്‍ ഗുണ്ടാ നേതാവ് ലാലു പ്രസാദ് യാദവിനോട് ആവശ്യപ്പെടുന്നതാണ് ഇതിലുള്ളത്. ഏഷ്യാനെറ്റ് ന്യൂസ് സര്‍വീസിന്റ പുതിയതായി ആരംഭിച്ച ഇംഗ്ലീഷ് വാര്‍ത്ത ചാനലായ റിപ്പബ്‌ളിക് ടി.വിയാണ് സംഭാഷണം പുറത്ത് വിട്ടത്.
ബീഹാറിലെ സിവാന്‍ ജില്ലയില്‍ നടന്ന കലാപം തടയാന്‍ നിര്‍ദ്ദേശം നല്‍കിയ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഗുണ്ടാനേതാവും മുന്‍ എം പിയുമായ മുഹമ്മദ് ഷഹാബുദ്ദീന്‍ ജയിലില്‍ നിന്ന് ലാലു പ്രസാദ് യാദവിനെ വിളിക്കുന്നത്.. ഗുണ്ടാനേതാവിന്റെ ആവശ്യം ഉടന്‍ നടപ്പാക്കാമെന്ന് ലാലുപ്രസാദ് ടെലിഫോണ്‍ സംഭാഷണത്തില്‍ ഉറപ്പുനല്‍കുന്നു. 45 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മുഹമ്മദ് ഷഹാബുദ്ദീന്‍ മുന്‍ ആര്‍ജെഡി എംപി യാണ. കൊലപതാക കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണിപ്പോള്‍.
ബീഹാറില്‍ പുതിയ സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനിരോധനത്തിനെതിരെ ഇയാള്‍ ജയില്‍ നിന്ന് നടത്തുന്ന സംഭാഷണങ്ങളും ചാനല്‍ പുറത്തി വിട്ടിട്ടുണ്ട്.സംഭാഷണം പുറത്ത് വന്നതോടെ ലാലുവിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ രാഷ്ര്ട്രീയ നേതാക്കാള്‍ രംഗത്ത് എത്തി.സംഭവത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിക്കണമെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിനോട് ആവശ്യപ്പെട്ടു.സംഭവം ഞെട്ടിക്കുന്നതാണ് എന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പ്രതികരിച്ചു.എന്നാല്‍ സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി നീതീഷ് കുമാറോ ലാലുപ്രസാദ് യാദവോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
