ആലപ്പുഴ: വേങ്ങര ഉപതെരഞ്ഞെുപ്പില്‍ സംസ്ഥാന നേതൃത്വത്തിന് വേണ്ട വിധത്തില്‍ ശ്രദ്ധചെലുത്താനായില്ലെന്ന് ആലപ്പുഴയില്‍ ചേര്‍ന്ന ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്രയിലായിരുന്നു പ്രമുഖ നേതാക്കളുടെയെല്ലാം ശ്രദ്ധ. വേങ്ങരയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് വോട്ട് കുറയുന്നതിന് ഇതും ഒരു കാരണമായതായി കോര്‍ കമ്മിറ്റി വിലയിരുത്തി. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കും. സി.പിഎമ്മിനെതിരായ പ്രചാരണ പരിപാടികള്‍ തുടരാനും കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. നാളെ ബി.ജെ.പി സംസ്ഥാന കമ്മിറ്റിയും ആലപ്പുഴയില്‍ ചേരും.