മലപ്പുറം: മലപ്പുറത്ത് പച്ചതൊടാതെ ബിജെപി ക്ക് കനത്ത തിരിച്ചടി. കഴിഞ്ഞ തവണ നേടിയതിനെക്കാര്‍ ആറിരട്ടി വോട്ടുകള്‍ ലക്ഷ്യമിട്ടിറങ്ങിയ ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ശ്രീപ്രകാശിന് 65662 വോട്ടുകള്‍ മാത്രമാണ് നേടാനായത്. അതായത് ഒരു ലക്ഷം വോട്ട് പ്രതിക്ഷിച്ചിടത്ത് വന്‍ തിരിച്ചടി തന്നെയാണ് മലപ്പുറം മണഡലം ബിജെപിക്ക് നല്‍കിയത്. 

ശക്തമായ പ്രചരണമാണ് ബിജെപി മലപ്പുറത്ത് കാഴ്ച വെച്ചത്. യുപിയിലും മണിപ്പൂരിലും ബിജെപി സൃഷ്ടിച്ച അത്ഭുതം മലപ്പുറത്ത് ഉണ്ടാകുമെന്നായിരുന്നു സ്ഥാനാര്‍ത്ഥി എന്‍ ശ്രീപ്രകാശ് പറഞ്ഞത്.

2014 ല്‍ 7. 58 ശതമാനം വോട്ട് നേടിയ ബിജെപി ഇത്തവണ ആയിരം വോട്ടുകള്‍ മാത്രമാണ് കൂടുതല്‍ നേടാനായത്. ഒന്നര ലക്ഷത്തോളം പുതിയ വോട്ടര്‍മാര്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നിടത്ത് ഇതിനു ആനുപാതികമായ വോട്ട് ശതമാനം ഉയര്‍ത്താന്‍ ബിജെപിക്ക് സാധിക്കാതെ പോയി. ദേശീയ രാഷ്ട്രീയത്തിനു വിരുദ്ധമായ ബീഫ് നിലപാട് മലപ്പുറത്ത് സ്ഥാനാര്‍ത്ഥി ഉയര്‍ത്തിയെങ്കിലും ന്യൂനപക്ഷ വോട്ടുകള്‍ നേടാനായില്ല.