കെ. സുരേന്ദ്രന്‍റെ മാതാവ് കല്യാണി അന്തരിച്ചു
കോഴിക്കോട്: ബിജെപി സംസ്ഥാന ജനറല് സെക്രട്ടറി കെ. സുരേന്ദ്രന്റെ മാതാവ് കല്യാണി അന്തരിച്ചു. 90 വയസായിരുന്നു. വ്യാഴാഴ്ച വൈകിട്ട് 5.45ന് ആണ് മരണം സംഭവിച്ചത്. മരണാനന്തര ചടങ്ങുകള് നാളെ കോഴിക്കോട് ഉള്ളിയേരിയിലെ വസതിയില് നടക്കും. ഭർത്താവ് : ഉള്ള്യേരി കുന്നുമ്മൽ പരേതനായ കുഞ്ഞിരാമൻ. മറ്റുമക്കൾ: നാരായണി, ഗോപാലൻ, ഗംഗാധരൻ, മാധവി, ജാനു, ദേവി, ഭാസ്ക്കരൻമരുമക്കൾ : അച്യുതൻ- പൂനുർ, സതി, അനിത, ശോഭ, ഷീബ, പരേതരായ ആണ്ടിക്കുട്ടി ഏകരൂൽ, ഗോപാലൻ കൂട്ടാലിട, പരേതനായ ശ്രീധരൻ തോരായി
