പൂര്‍ണ ക്രമീകരണമുണ്ടായിട്ടും സൈന്യത്തിന്റെ പ്രവര്‍ത്തനം വിജയകരമാവാത്തതിന് പിന്നില്‍ സംസ്ഥാന നേതൃത്വത്തിന്റെ കഴിവുകേടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം സൈന്യത്തെ പൂര്‍ണമായി ഏല്‍പ്പിക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയെ സമീപിക്കുമെന്ന് പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. 

തിരുവനന്തപുരം: പൂര്‍ണ ക്രമീകരണമുണ്ടായിട്ടും സൈന്യത്തിന്റെ പ്രവര്‍ത്തനം വിജയകരമാവാത്തതിന് പിന്നില്‍ സംസ്ഥാന നേതൃത്വത്തിന്റെ കഴിവുകേടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം സൈന്യത്തെ പൂര്‍ണമായി ഏല്‍പ്പിക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയെ സമീപിക്കുമെന്ന് പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. 

ഇതിന് മുന്‍പ് സമാനമായ അപകടങ്ങളിലെല്ലാം സൈന്യമായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല വഹിച്ചിരുന്നത്. എന്നാല്‍ കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വാശിപിടിക്കുന്നത് വീഴ്ചയാണ്. ഇനിയും പട്ടാളത്തെ പൂര്‍ണമായി രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല ഏല്‍പ്പിക്കാത്തപക്ഷം കോടതിയെ സമീപിക്കും.

ജനങ്ങളുടെ ജീവനും സ്വത്തുമാണ് രക്ഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഇതില്‍ രാഷ്ട്രീയം കളിക്കരുതെന്നും ശ്രീധരന്‍പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ നിയന്ത്രണത്തില്‍ സൈന്യത്തിന്റെ പ്രവര്‍ത്തനം സജീവമല്ലെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു.