താഴേത്തട്ടിലെ പഠനക്യാമ്പുകൾക്ക് ശേഷമാണ് നാലു ദിവസത്തെ സംസ്ഥാന പഠനശിബരത്തിലേക്ക് ബിജെപി നീങ്ങുന്നത്. വൈകീട്ട് അഞ്ചിന് ഒ.രാജഗോപാൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ പ്രതിനിധികളായ മുരളീധർറാവും എച്ച് രാജ, വി.സതീഷ്. ബിഎൽ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ. കേന്ദ്ര സർക്കാറിന്റെ നേട്ടങ്ഹൾ, ദീൻദയാൽ ഉപാധ്യായ പദ്ധതികളുടെ തുടർച്ച അടക്കം ചർച്ചയാകും.
കറൻസി പിൻവലിക്കൽ ചർച്ചക്ക് വരാനും സാധ്യതയുണ്ട്. കോൺഗ്രസ്സും ഇടതുപക്ഷവും കേരളത്തിലടക്കം നോട്ട് പ്രശ്നത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. ഡിജിറ്റൽ കാഷ് പ്രചാരണത്തിലൂന്നിയുള്ള പ്രതിരോധം കൂടുതൽ ശക്തമാക്കാൻ ബിജെപി തീരുമാനിച്ചേക്കും.
ലോക്സഭാ തെരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങാൻ അടുത്തിടെ സംസ്ഥാനത്തെത്തിയ അമിത്ഷാ നിർദ്ദേശം നൽകിയിരുന്നു. ജില്ലകളിൽ എൻഡിഎ സംവിധാന നിലവിൽ വന്നുകഴിഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറിമാർ മുതലുള്ള പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുക്കുക.
