അഹമ്മദാബാദ്: നോട്ട് പിൻവലിച്ചശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഗുജറാത്തിലും ബിജിപിക്ക് വൻനേട്ടം. ഗുജറാത്തിൽ പതിനാറ് ജില്ലകളിലായി നഗരസഭ, ജില്ലാ പഞ്ചായത്തുകളിലെ 126 സീറ്റുകളിലേക്ക് നടന്ന  തിരഞ്ഞെടുപ്പിൽ 109 സീറ്റുകൾ ബിജെപി നേടി. നേരത്തെ 52 സീറ്റുകളുണ്ടായിരുന്ന കോൺഗ്രസിന് 17 സീറ്റിൽ മാത്രമാണ് ഇത്തവണ വിജയിക്കാനായത്.

വാപി നഗരസഭയിൽ ആകെയുള്ള 44സീറ്റിൽ 41ഉം ബിജെപി നേടി. സൂറത്തിലെ കനക്പൂർ, കാൻസാദ് നഗരസഭകളിൽ 27 സീറ്റുകൾ ബിജെപി നേടിയപ്പോൾ, ഒരു സീറ്റിൽ കോൺഗ്രസ് ഒതുങ്ങി.

ഇന്നലെ മഹാരാഷ്ട്രയിലെ ആദ്യഘട്ട തദ്ദേശതിരഞ്ഞെടുപ്പിലും ബിജെപി നേട്ടമുണ്ടാക്കിയിരുന്നു.ജനങ്ങൾ ബിജെപിക്കൊപ്പമാണെന്നതിന് തെളിവാണെന്ന് ഈ തെരഞ്ഞെടുപ്പ് വിജയങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.