Asianet News MalayalamAsianet News Malayalam

കേരളത്തിലെ ആക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഎം കേന്ദ്ര ആസ്ഥാനത്തേക്ക് ഇന്ന് ബിജെപി മാര്‍ച്ച്

bjp to march towards cpim head quarters today
Author
New Delhi, First Published Oct 10, 2016, 4:24 AM IST

കേരളത്തില്‍ സിപിഐ(എം) പ്രവര്‍ത്തകര്‍ ബി.ജെ.പി പ്രവര്‍ത്തകരെ ആക്രമിക്കുകയാണെന്ന് ആരോപിച്ച് ഇന്ന് ദില്ലിയിലെ സിപിഐ(എം) കേന്ദ്ര ആസ്ഥാനമായ എ.കെ.ജി ഭവനിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തും. ബി.ജെ.പി ദില്ലി അധ്യക്ഷന്‍ സതീഷ് ഉപാധ്യായയുടെ നേതൃത്വത്തില്‍ സംസ്ഥാന സമിതി ഓഫീസില്‍ നിന്ന് രാവിലെ 11നാണ്  മാര്‍ച്ച് . ബി.ജെ.പിയുടെ ദക്ഷിണേന്ത്യന്‍ ഘടകത്തിന്റെയും പട്ടികജാതി മോര്‍ച്ചാ പ്രവര്‍ത്തകരുടേയും നേതൃത്വത്തിലാണ് മാര്‍ച്ച്. നേരത്തെ ഇതേ കാരണം ഉന്നയിച്ച് ബി.ജെ.പി എ.കെ.ജി ഭവനിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. അക്രമാസക്തരായ ബി.ജെ.പി പ്രവര്‍ത്തകര്‍ എ.കെ.ജി ഭവന് നേരെ ആക്രമണം നടത്തുകയും അവിടുത്തെ ബോര്‍ഡ് നശിപ്പിക്കുകയും ചെയ്തിരുന്നു.
 

Follow Us:
Download App:
  • android
  • ios