എംഎല്‍എമാര്‍ക്ക് വേണ്ടി അവസാനമണിക്കൂര്‍ വരെ ചരടുവലി കോടികളും മന്ത്രിപദവിയും വാഗാദാനം ഒടുവില്‍ തോല്‍വി ഭയന്ന് പിന്മാറ്റം കര്‍ണാടകയില്‍ ബിജെപിയുടെ രാഷ്ട്രീയ നാടകങ്ങളിങ്ങനെ 

ബംഗളൂരു: അവസാനമണിക്കൂറുകള്‍ വരെ എംഎല്‍എമാരെ ചാക്കിലാക്കാന്‍ ബിജെപി ശ്രമം നടത്തി. പാളയത്തിലായിരുന്ന 2 കോണ്‍ഗ്രസ് എംഎല്‍ എമാരെ ബംഗളൂരിവിലെത്തിച്ച് കൈകഴുകി ബിജെപി. ഹോട്ടല്‍ മുറിയില്‍ നിന്ന് പോലീസ് അകമ്പടിയോടെ നിയമസഭയിലെത്തിയ ഇവരുടെ കീശയില്‍ വിപ്പ് തള്ളുന്ന കാഴ്ചയും കര്‍ണാടകയില്‍ കണ്ടു.

സംഭവബഹുലമായിരുന്നു കര്‍ണ്ണാടകം ഉറ്റു നോക്കിയ ശനിയാഴ്ച. രാവിലെ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴും ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ യെദ്യൂരപ്പയ്ക്ക് ഒരു സംശയവുമല്ലായിരുന്നു. പത്ത് മണിയോടെ ഹൈദരാബാദിലേക്ക് നാടുകടത്തിയെ എംഎല്‍മാരെ കോണ്‍ഗ്രസും ‍ ജെഡിഎസും തിരികെ എത്തിച്ചു. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ സഭയില്‍ തുടങ്ങിയപ്പോഴും രണ്ട് പേര്‍ അവിടെ ഇല്ലായിരുന്നു. ഉച്ചവരെ 195 പേര്‍. ചില നേതാക്കള്‍ ശുഭമുഹൂര്‍ത്തിലേക്ക് സത്യപ്രതിജ്ഞ മാറ്റിവച്ചതായിരുന്നു കാരണം. ഇതിനിടെ നഗരത്തിലെ ഹോട്ടലില്‍ കോണ്‍ഗ്രസില്‍ നിന്ന് കളം മാറിയ രണ്ട് എംഎല്‍എമാരുണ്ടെന്ന സൂചനയെത്തുടര്‍ന്ന് വിപ്പ് നല്‍കാന്‍ നേതാക്കള്‍ കുതിച്ചെത്തി.

വാതില്‍ തുറക്കാന്‍ ആനന്സിംഗും പ്രതാപ് ഗൗഡയും തയ്യാറായില്ല. ഒടുവില്‍ പോലീസ് അകമ്പടിയോടെ അവരെ നിയമസഭയിലെത്തികുന്നതിനിടെ അവരുടെ കീശയിലേക്ക് വിപ്പ് നിര്‍ദ്ദേശിക്കുന്ന കുറിപ്പ് ഡികെ ശിവകുമാര്‍ തള്ളുന്നത് കാണാമായിരുന്നു. സഭലോഞ്ചിലെത്തിയ പ്രതാപ് പാട്ടീലിന് കഴിഞ്ഞതെല്ലാം മറന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഒപ്പമിരുത്തി ഊണ് നല്‍കി വാഗ്ദാനം. വൊട്ട് ചെയ്തെങ്കില്‍ ആനന്ദ് സിംഗ് മറുകണ്ടം ചാടിയേനെ എന്നാണ് കോണ്‍ഗ്രസ് കാമ്പിലെ അടക്കം പറച്ചില്‍. 55 മണിക്കൂര്‍ നീണ്ട രാഷ്ട്രീയ നാടകത്തിന് രാജിയോടെ തിരശ്ശീല വീണത് ആന്റി ക്ലൈമാക്സോടെ. സംഘട്ടനം. അഴിമതി. ചേസിംഗ്. ബ്ലാക്ക് മെയില്‍ തുടങ്ങിയ പുരിമുറക്കമുള്ള സിനിമാക്കഥകളുടെ ചേരുവകളൊക്കെ ഉണ്ടായിരുന്നു കര്‍ണാടകയിലെ രാഷ്ട്രീയ നാടകത്തിന്.