ഇന്നു രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. പാവറട്ടി ഇടിയഞ്ചിറയിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ വിഷ്ണുവിനെ കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ വിഷ്ണുവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

വിഷ്ണുപ്രസാദിനെ ആക്രമിച്ചത് സിപിഎമ്മാണെന്നാണ് ബിജെപിയുടെ ആരോപണം. കഴിഞ്ഞ വര്‍ഷം പാവറട്ടിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ശിഹാബുദ്ദീനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു വിഷ്ണുപ്രസാദിന്റെ സഹോദരന്‍..