ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതോടെ ബിജെപി പ്രവര്‍ത്തകന്‍റെ ഡ്രൈവറായ ജെയ്ബ് തന്നെ നിര്‍ബന്ധിച്ച് വിവാഹം ചെയ്തതായി പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ ആറുമാസത്തിന് ശേഷം ഇയാള്‍ യുവതിയെ ഉപേക്ഷിച്ചു.
മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബിജെപി പ്രവര്‍ത്തകനും കാര്‍ ഡ്രൈവറും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. ബിജെപി പ്രവര്‍ത്തകനായ വിക്കി തനേജ ഡ്രൈവര്‍ ജെയ്ബ് എന്നിവര്‍ക്കെതിരെയാണ് യുവതി ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതോടെ ബിജെപി പ്രവര്‍ത്തകന്‍റെ ഡ്രൈവറായ ജെയ്ബ് തന്നെ നിര്‍ബന്ധിച്ച് വിവാഹം ചെയ്തതായി പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ ആറുമാസത്തിന് ശേഷം ഇയാള്‍ യുവതിയെ ഉപേക്ഷിച്ചു. ഇപ്പോള്‍ നിരന്തരം ഭീഷണികള്‍ നേരിടുകയാണെന്ന് യുവതി പറഞ്ഞു. യുവതിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
ഉന്നാവേയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബിജെപി എംഎൽഎ കുല്‍ദീപ് സെനഗറിനെ ശിക്ഷിച്ചിരുന്നു. പീഡനത്തെ തുടർന്ന് പെണ്‍കുട്ടിയും പിതാവും യുപി മുഖ്യമന്ത്രിയുടെ വസതിയിലെത്തി ആത്മഹത്യാശ്രമം നടത്തിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ഇതേ തുടർന്ന് ഉണ്ടായ പ്രതിഷേധത്തിനൊടുവിൽ കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. സെനഗർ ഇപ്പോൾ സീതാപൂർ ജയിലിലാണ്.
