കാസര്‍കോഡ്: കാസര്‍ഗോഡ് ചെറുവത്തൂരില്‍ ജനരക്ഷാ യാത്രയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസിനു നേരെ കല്ലേറ്. ബസിന്റെ ചില്ല് തകര്‍ന്നു. അക്രമത്തില്‍ പ്രകോപിതരായ ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മിന്റെ കൊടിമരം നശിപ്പിച്ചു.