Asianet News MalayalamAsianet News Malayalam

കോടതിയെയും പൊലീസിനെയും ആക്ഷേപിച്ചതില്‍ മാപ്പ് പറഞ്ഞ് ബിജെപി ദേശീയ സെക്രട്ടറി

ഹൈക്കോടതിയെയും പൊലീസിനെയും ആക്ഷേപിച്ച് സംസാരിച്ചതിന് മാപ്പു പറഞ്ഞ് ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജ. മദ്രാസ് ഹൈക്കോടതിയിലാണ് എച്ച് രാജ ക്ഷമ ചോദിച്ചത്. 

BJPs H Raja says sorry for insulting police and court
Author
Chennai, First Published Oct 22, 2018, 2:42 PM IST

ചെന്നൈ: ഹൈക്കോടതിയെയും പൊലീസിനെയും ആക്ഷേപിച്ച് സംസാരിച്ചതിന് മാപ്പു പറഞ്ഞ് ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജ. മദ്രാസ് ഹൈക്കോടതിയിലാണ് എച്ച് രാജ ക്ഷമ ചോദിച്ചത്. പൊലീസും കോടതിയും ഹിന്ദുവിരുദ്ധരായി പെരുമാറുന്നുവെന്നായിരുന്നു രാജയുടെ പരാമര്‍ശം. പരാമര്‍ശം പെട്ടെന്നുണ്ടായ വികാരവിക്ഷോഭത്തില്‍ പറഞ്ഞുപോയതാണെന്ന് എച്ച് രാജ ഹൈക്കോടതിയില്‍ വിശദീകരിച്ചു. മാപ്പ് ചോദിച്ചതിനെതുടർന്ന് ഹൈക്കോടതി കേസ് തീർപ്പാക്കി. കഴിഞ്ഞ മാസം പുതുക്കോട്ടയില്‍ നടന്ന വിനായകചതുര്‍ഥി ഘോഷയാത്ര ഹൈക്കോടതി നിര്‍ദേശ പ്രകാരം പൊലീസ് തടഞ്ഞിരുന്നു. ഇതിനെ തുടർന്നായിരുന്നു എച്ച് രാജയുടെ വിവാദപരാമർശം. 
 

Follow Us:
Download App:
  • android
  • ios