Asianet News MalayalamAsianet News Malayalam

മണിപ്പൂരിൽ എൻ ബൈരേൻ സിംഗിനെ ബിജെപി പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുത്തു

BJPs N Biren Singh to be the next Manipur chief minister
Author
First Published Mar 13, 2017, 1:59 PM IST

മണിപ്പൂരിൽ  എൻ ബൈരേൻ സിംഗിനെ ബിജെപി പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുത്തു. 32 പേരുടെ പിന്തുണയുണ്ടെന്ന ബിജെപിയുടെ അവകാശവാദം ഗവർണർ അംഗീകരിച്ചു. ഇബോബി സിംഗ് നാളെ രാജിവയ്ക്കും.
 
ഭൂരിപക്ഷമുണ്ടാക്കാനുള്ള കോൺഗ്രസിന്റെ അവസാനനീക്കവും പാളി. കേവലഭൂരിപക്ഷം തങ്ങൾക്കുണ്ടെന്ന് കാണിച്ച് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ഓക്റാം ഇബോബി സിംഗ് നൽകിയ കത്തിൽ വ്യക്തതയില്ലെന്ന് വിശദീകരിച്ച ഗവർണർ നജ്മ ഹെപ്ത്തുള്ള ഇബോബിയോട് രാജി വയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. 32 പേരുടെ പിന്തുണയുണ്ടെന്ന ബിജെപിയുടെ അവകാശവാദം ഗവർണർ അംഗീകരിച്ചു.

ആദ്യം രാജിവയ്ക്കാൻ വിസമ്മതിച്ച ഇബോബി സിംഗ് വൈകിട്ടോടെ രാജി വയ്ക്കാൻ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു. തുടർന്നാണ് ബിജെപി പാർലമെന്ററി പാർട്ടി നേതാവായി എൻ ബൈരേൻ സിംഗിനെ തെരഞ്ഞെടുത്തത്.

ഇതോടെ രാവിലെ മുതലുണ്ടായ അനിശ്ചതത്വത്തിനും വിരാമമായി. കോൺഗ്രസ് പാർട്ടിയെ നെടുകേ പിളിർത്തി ഒപ്പം നിർത്താനുള്ള ബിജെപിയുടെ നീക്കമാണ് ഇബോബി സിംഗിന് മാറ്റി ചിന്തിപ്പിച്ചത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മൂന്നമത്തെ സംസ്ഥാനത്തും ബിജെപി സുഗമമായി അധികാരത്തിലെത്തുയാണ്.

Follow Us:
Download App:
  • android
  • ios