പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വാരണാസിയിലെ റാലിയിൽ കറുപ്പ് നിറത്തിന് വിലക്ക്. ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ റാലി വേദിയിലേക്ക് കറുത്ത വസ്ത്രം ധരിച്ചവർക്ക് പ്രവേശനമില്ല, മുഖം മറയ്ക്കാനും പാടില്ല. കറുത്ത തൊപ്പി, കറുത്ത ബാഗ് എന്നിവയ്ക്കും വിലക്കുണ്ട്. 

വാരണാസി : പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വാരണാസിയിലെ റാലിയിൽ കറുപ്പ് നിറത്തിന് വിലക്ക്. ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ റാലി വേദിയിലേക്ക് കറുത്ത വസ്ത്രം ധരിച്ചവർക്ക് പ്രവേശനമില്ല, മുഖം മറയ്ക്കാനും പാടില്ല. കറുത്ത തൊപ്പി, കറുത്ത ബാഗ് എന്നിവയ്ക്കും വിലക്കുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി കറുത്ത വസ്തുക്കൾ ഒഴിവാക്കിയാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. അഞ്ഞൂറ് കോടിയുടെ വിവിധ പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി വാരാണാസിയിൽ തറക്കല്ലിടുന്നത്.