തൃശൂര്‍: മന്ത്രവാദത്തിന്റെ മറവില്‍ ദലിത് യുവതിയെ പീഡിപ്പിച്ച കേസില്‍ വ്യാജ സിദ്ധന്‍ അറസ്റ്റിലായി.തൃശൂര്‍ വടക്കേക്കാട് പനന്തറ സ്വദേശി ദിനേശ് കുമാറിനെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ചങ്ങരംകുളം സ്വദേശിയായ ദലിത് യുവതിയുടെ പരാതിയിലാണ് ദിനേശ്കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.ഒരു വര്‍ഷം മുമ്പാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്.

ദിനേശ് കുമാര്‍ പൂജാരിയായ വടക്കേക്കാട്ട് ക്ഷേത്രത്തില്‍ യുവതി പ്രാര്‍ത്ഥിക്കാനായി പോയിരുന്നു.യുവതിയുമായി സൗഹൃദത്തിലായ ദിനേശ്കുമാര്‍ അവര്‍ക്ക് പ്രേതബാധയുണ്ടെന്നും ഒഴിപ്പിച്ചുതരാമെന്നും വാക്കുനല്‍കി.ഇതിന്റെ ഭാഗമായി ഇയാള്‍ നാലു തവണ യുവതിയുടെ വീട്ടിലെത്തി.

രണ്ടു തവണ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു.എല്ലാം ചികിത്സയുടെ ഭാഗമാണെന്നും പുറത്തുപറഞ്ഞാല്‍ ഫലം ഉണ്ടാകില്ലെന്നും യുവതിയെ തെറ്റിദ്ധരിപ്പിച്ചു. പൊന്നാനി കോടതിയില്‍ ഹാജരാക്കിയെ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.