കോഴിക്കോട്: കുന്ദമംഗലത്ത് 50 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കൊടുവള്ളി സ്വദേശികളായ ജംഷീര്‍, യൂസഫ് എന്നിവരെ അറസ്റ്റു ചെയ്തു. പോലീസ് കസ്റ്റഡിയില്‍ ഉള്ള കാറില്‍ ഒളിപ്പിച്ച 48 ലക്ഷം രൂപയാണ് പരിശോധനയില്‍ കണ്ടെത്തിയത്. രേഖകളില്ലാത്ത 2.13 ലക്ഷം രൂപ പിടിച്ചെടുത്ത അതേ കാറില്‍ നിന്നാണ് കഴിഞ്ഞ ദിവസം പോലീസ് 48 ലക്ഷം രൂപ കൂടി കണ്ടെടുത്തത്.

കഴിഞ്ഞ മാസം 27-ന് യൂസഫ്, ജംഷീര്‍ എന്നിവരില്‍ നിന്നും പോലീസ് കുഴല്‍പ്പണം പിടിച്ചിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ അന്ന് പരിശോധിച്ചെങ്കിലും കൂടുതല്‍ പണം ലഭിച്ചിരുന്നില്ല. കസ്റ്റഡിയില്‍ എടുത്ത വാഹനം ഒരാഴ്ചയായി പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ വാഹനം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.

പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അസി.കമ്മീഷണര്‍ കുന്ദമംഗലം കോടതിയുടെ അനുമതിയോടെ പോലീസുകാര്‍ വിണ്ടും തുറന്ന പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. ബോണറ്റിനുള്ളിലും റെഡിയേറ്ററിനും ഗ്രില്ലിനുമിടയില്‍ രണ്ട് സഞ്ചികളിലായി ഒളിപ്പിച്ച നിലയിലായിരുന്നു പണം. 2000ന്‍റെ കെട്ടുകളും 500ന്‍റെ 11 കെട്ടുകളും 100ന്‍റെ അഞ്ച് കെട്ടുകളുമാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.