10 ലക്ഷം രൂപയുടെ പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം ഏഴ് ലക്ഷം രൂപ വിലവരുന്ന പുതിയ നോട്ടുകള്‍ വിതരണം ചെയ്യുന്ന അഞ്ചംഗ സംഘത്തെയാണ് കാസര്‍കോഡ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

രഹസ്യവിവരത്തെ തുടര്‍ന്ന് ഒരു ലക്ഷം രൂപയുടെ പഴയ ആയിരത്തിന്റെ നോട്ടുകളുമായെത്തിയാണ് സംഘത്തെ പൊലീസ് വലയിലാക്കിയത്.ഇവരില്‍ നിന്ന് 4,80000 രൂപ വിലവരുന്ന രണ്ടായിരം രൂപ പിടിച്ചെടുത്തു. നീലേശ്വരം സ്വദേശികളായ ഹാരിസ് , സഹോദങ്ങളായ നിസാര്‍, നൗഷാദ്, ചിറമ്മലിലെ സി.എച്ച് സിദ്ദീഖ്, പാലക്കുന്നിലെ ഷഫീഖ് എന്നിവരാണ് പിടിയിലായത്.ഇവരെ ആദായനികുതി വകുപ്പിനു കൈമാറുമെന്ന് പൊലീസ് പറഞ്ഞു.