കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ സ്മാരക വായനശാലക്ക് നേരെ കരി ഓയില്‍ പ്രയോഗം. വള്ളിക്കാട് കക്കാടുള്ള വായനശാലക്ക് നേരെ ഇന്നലെ രാത്രിയാണ് കരി ഓയില്‍ ഒഴിച്ചത്. പിന്നീട് കഴുകി കളയുകയും ചെയ്തു. വായനശാലയില്‍ കരി ഓയില്‍ ഒഴിച്ചവരെ കണ്ടെത്തി നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ആര്‍എംപി പ്രവര്‍ത്തകര്‍ രംഗത്തുവന്നിട്ടുണ്ട്.