കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നതിനുള്ള സൂചനയായി ഒരു സംഘം ആളുകള്‍ വീടുകളില്‍ കറുത്ത സ്റ്റിക്കര്‍ ഒട്ടിക്കുന്നെന്ന സാമൂഹിക മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങള്‍ മൂലം ദുരിതത്തിലായിരിക്കുകയാണ് അന്യസംസ്ഥാന തൊഴിലാളികളായ ഈ പാവങ്ങള്‍. ആള്‍ക്കൂട്ടം ബലിയാടാക്കുന്ന ഇവര്‍ക്കും ചിലത് പറയാനുണ്ട്.