തിരൂരില്‍ കുഴല്‍പണ വേട്ട; 55 ലക്ഷം പിടിച്ചെടുത്തു
തിരൂര്: മലപ്പുറം തിരൂരില് 55 ലക്ഷം രൂപയുടെ കുഴല്പണം പൊലീസ് പിടികൂടി. പണം കൊണ്ടുവന്ന കുന്നമംഗലം സ്വദേശി മുഹമ്മദ് ഷാഫിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതു മണിയോടെയാണ് മുഹമ്മദ് ഷാഫിയെ തിരൂര് റയില്വേ സ്റ്റേഷനില് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബംഗളുരുവിവ് നിന്ന് തീവണ്ടിമാര്ഗം അനധികൃതമായി പണം കൊണ്ടുവരുന്നുണ്ടെന്ന് നേരത്തെതന്നെ പൊലീസിന് രഹസ്യവിവരം കിട്ടിയിരുന്നു.
കുഴല്പണ ഇടപടുകാര് കൊണ്ടുവരുന്നതുപോലെ ബാഗിലല്ല മുഹമ്മദ് ഷാഫി പണം കൊണ്ടുവന്നത്. ഒറ്റനോട്ടത്തില് തിരിച്ചറിയാൻ സാധിക്കാത്തവിധം പ്രത്യേകം അറകള് ഉള്ള ബനിയനില് പണം നിറച്ച് ദേഹത്ത് കെട്ടിവച്ച് ഒളിപ്പിച്ചുകൊണ്ടുവരികയായിരുന്നു. പിടിച്ചെടുത്തതെല്ലാം രണ്ടായിരത്തിന്റെ നോട്ടുകളാണ്. സ്വര്ണ്ണം വിറ്റുകിട്ടിയ പണമാണ് ഇതെന്നാണ് മുഹമ്മദ് ഷാഫി പൊലീസിനോട് പറഞ്ഞത്.അടുത്ത ദിവസങ്ങളിലായി തിരൂര് കേന്ദ്രീകരിച്ച് കുഴല്പണ ഇടപാട് ശക്തമായിട്ടുണ്ട്.
