കൊല്ലം: കൊട്ടാരക്കരയ്ക്കടുത്ത് അഞ്ചൽ ഏരൂരിൽ ബ്ലേഡ് മാഫിയയുടെ ആക്രമണത്തിൽ 12 കാരിക്ക് പരിക്കേറ്റു. സിന്ധു - ഹരി ദമ്പതികളുടെ മകൾ ഹൃദ്യ ലക്ഷ്മിക്കാണ് കുത്തേറ്റത് . ഹൃദ്യ ലക്ഷ്മിയുടെ അമ്മയുടെ സഹോദരിയെയാണ് ആദ്യം ഉപദ്രവിച്ചത്. ഇത് കണ്ടെത്തിയ ഹൃദ്യ ലക്ഷ്മിക്ക് നേരെയും ബ്ലേഡ് മാഫിയാ സംഘം ആക്രമണം നടത്തുകയായിരുന്നു.
കൈയ്ക്ക് കുത്തേറ്റ കുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലിശക്കാരൻ ചിത്തിര ഷൈജുവിനെയും മകനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പണം പലിശക്ക് നൽകിയതുമായി ബന്ധപ്പെട്ട് ഇതിന് മുമ്പും ഈ കുടുംബത്തിന് നേരെ ഇവർ അതിക്രമം നടത്തിയിരുന്നു.
