കാസര്‍കോട്ട് വീട്ടില്‍ക്കയറി ബ്ലേഡ് പലിശാ സംഘത്തിന്റെ അതിക്രമം. ബേക്കല്‍ മൗവ്വലിലെ കുഞ്ഞഹമ്മദിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്തു

Add Asianetnews as a Preferred SourcegooglePreferred

മൗവ്വലിലെ കുഞ്ഞഹമ്മദ്, കുണിയ സ്വദേശിയില്‍ നിന്നും ഏഴ് ലക്ഷം രൂപ പലിശക്കെടുത്തിരുന്നു. പത്ത് ശതമാനം പലിശനിരക്കിലായിരുന്നു പണം വാങ്ങിയത്. വാങ്ങിയ പണത്തില്‍ ആറ് ലക്ഷം രൂപ തിരിച്ചടച്ചെന്നാണ് കുഞ്ഞഹമ്മദ് പറയുന്നത്. വായ്പാ തിരിച്ചടവ് പൂര്‍ത്തിയാകാറായ സാഹചര്യത്തില്‍ നേരത്തെ പലിശ സംഘത്തിന് നല്‍കിയ എട്ട് ലക്ഷം രൂപയുടെ ചെക്ക് തിരികെ ചോദിച്ചു. അന്ന് മുതല്‍ ബ്ലേഡ് മാഫിയ സംഘം ഭീഷണിപ്പെടുത്തിത്തുടങ്ങി. കഴിഞ്ഞ ദിവസം മൂന്ന് സ്ത്രീകളടക്കം അഞ്ചംഗ സംഘം വീട്ടിലെത്തിയാണ് അതിക്രമം നടത്തിയത്. അക്രമം തടയുന്നതിന് ഇടയില്‍ ഭാര്യ സഫിയയ്ക്ക് മര്‍ദ്ദനമേറ്റു. ഇവർ ഉദുമയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.