ഫാത്തിമയുടെ മകന്‍ സ്ഥലത്തിന്റെ ആധാരം പണയപ്പെടുത്തി ബ്ലേഡ് മാഫിയയുടെ കയ്യില്‍ നിന്ന് പണം കടം വാങ്ങിയിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് സ്ഥലം പരിശോധിക്കാന്‍ ബ്ലേഡ് മാഫിയ ഫാത്തിമയുടെ വീട്ടില്‍ എത്തി. മകന്‍ വീട്ടിലില്ലാത്തതിനാല്‍ സ്ഥലം പരിശോധിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ അഞ്ച് പേര്‍ വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറിയെന്നും വീട്ടിലുണ്ടായിരുന്ന മരുമകളുടേയും പേരക്കുട്ടികളുടേയും ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നും ഇത് തടഞ്ഞ തന്നെ മര്‍ദ്ദിച്ചുവെന്നുംമാണ് ഫാത്തിമയുടെ പരാതി. വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഫാത്തിമ. എരുമപ്പെട്ടി പൊലീസ് ആശുപത്രിയിലെത്തി ഫാത്തിമയുടെ മൊഴി രേഖപ്പെടുത്തി.