വർക്കല: വെട്ടുകാട് ബ്ലെയ്ഡ് മാഫിയ സംഘം കുടുബത്തെ ആക്രമിച്ചുവെന്ന് പരാതി. കടയ്ക്കാവൂർ സ്വദേശി സോളമനെയും കുടുംബത്തെയും വീട്ടിൽ നിന്നും ഇറക്കിവിടാൻ ബ്ലെയ്ഡ്കാർ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.
വർക്കല വെട്ടുകാട് സ്വദേശി സോളമൻ വിദേശത്ത് പോകാനായി കടയ്ക്കാവൂരുള്ള ഒരു സ്ത്രീയിൽ നിന്നും 12 ലക്ഷം രൂപ പലിശക്ക് വാങ്ങി. സോളമൻ വീടും ഭൂമിയും വിലയാധാരമായി എഴുതി നൽകുകയും ചെയ്തു. മൂന്നുമാസത്തിനുള്ളിൽ മുതലും പലിശയും നൽകിയില്ലെങ്കിൽ വീട് ഏറ്റെടുക്കുമെന്ന് വാക്കാൻ ധാരണയുമുണ്ടായിരുന്നു. വിദേശത്തുനിന്നും മടങ്ങിയെത്തി സോളമൻ വീട്ടിൽ താമസം തുടങ്ങി.
ഇതിനിടെ പണം നൽകിയ സ്ത്രീ വസ്തു സ്വന്തം പേരിലാക്കി പോക്കുവരവും ചെയ്തു. സോളമൻ വീട്ടിൽ കയറിയത് അറിഞ്ഞെത്തിയ പണം കൊടുത്ത സ്ത്രീയും കുടുംബാംഗങ്ഹളും ചേർന്ന് ഇവരെ ഒഴിപ്പിക്കാൻ ശ്രമിച്ചു. 25 ലക്ഷംരൂപ വിലവരുന്ന വീടും ഭൂമിയും ബ്ലെയ്ഡുകാർ 12 ലക്ഷത്തിന് തട്ടിയെടുത്തുവെന്നാണ് സോളമന്‍റെ ആരോപണം. സംഭവ മറിഞ്ഞ് പോലീസ് സ്ഥലത്തെി. വീട് കയറി ആക്രമിച്ചതിന് സോളമൻ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. പരാതി പരിശോധിച്ചുവരുകയാണെന്നും കടയ്ക്കാവൂർ പൊലീസ് പറഞ്ഞു.
