കാഠ്മണ്ഡുവില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെ ഖാണ്ഡ്ബാരി 9 എന്ന പ്രദേശത്താണ് 900 മെഗാവാട്ട് ശേഷിയുള്ള അരുണ്‍-3 എന്ന പദ്ധതിയുടെ നിര്‍മ്മാണം നടക്കുന്നത്.

കാഠ്മണ്ഡു: നേപ്പാളില്‍ ഇന്ത്യയുടെ സഹായത്തോടെ നിര്‍മിക്കുന്ന ജലവൈദ്യുത പദ്ധതി പ്രദേശത്ത് സ്ഫോടനം. അടുത്തമാസം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പദ്ധതിയുടെ ഓഫീസിന് സമീപം ഇന്ന് സ്‌ഫോടനം നടന്നത്. 

കാഠ്മണ്ഡുവില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെ ഖാണ്ഡ്ബാരി 9 എന്ന പ്രദേശത്താണ് 900 മെഗാവാട്ട് ശേഷിയുള്ള അരുണ്‍-3 എന്ന പദ്ധതിയുടെ നിര്‍മ്മാണം നടക്കുന്നത്. സ്‍ഫോടനത്തില്‍ ഇതിന്റെ ചുറ്റുമതില്‍ തകര്‍ന്നു. 2020ല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് മേയ് 11ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്ദ്യോഗികമായി തറക്കല്ലിടുമെന്നാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങള്‍ ഇവിടെ പുരോഗമിക്കുകയായിരുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. സ്ഫോടനത്തിന്റെ ഉത്തരവാദിത്തവും ആരും ഏറ്റെടുത്തിട്ടില്ലെന്ന് നേപ്പാള്‍ അധികൃതര്‍ പറ‍ഞ്ഞു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സത്‍ലജ് ജല്‍ വൈദ്യുത് നിഗമിനാണ് അരുണ്‍-3 ന്റെ നിര്‍മ്മാണ ചുമതല.