Asianet News MalayalamAsianet News Malayalam

കൊടുങ്ങല്ലൂരില്‍ അനധികൃത  പടക്ക നിർമ്മാണശാലയിൽ  പൊട്ടിത്തെറി

blast in fire crack unit thrissur
Author
First Published Dec 19, 2017, 9:41 PM IST

തൃശൂര്‍: കൊടുങ്ങല്ലൂരിനടുത്ത് പുല്ലൂറ്റ് ചാപ്പാറയിൽ അനധികൃത  പടക്ക നിർമ്മാണശാലയിൽ  പൊട്ടിത്തെറി. പടക്കശാല നടത്തിപ്പുകാരി ഷേർളി ഉൾപ്പെടെ നാല് സ്ത്രീകൾക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സംഭവം. ഷേർളിയുടെ വീടിന് സമീപം സ്വകാര്യ വിദ്യാലയത്തിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് പടക്കനിർമ്മാനം നടന്നിരുന്നത്.  അപകടം നടന്ന ഉടനെ സ്ഥലം വൃത്തിയാക്കിയത് അന്വേഷണത്തിന് തടസമായി. സംഭവത്തിൽ കൊടുങ്ങല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

Follow Us:
Download App:
  • android
  • ios