കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ഇരട്ട സ്ഫോടനം. 50 പേര്‍ മരിച്ചു. ഡെഹ് മസാംഗ് സര്‍ക്കിളില്‍ നടന്ന പ്രകടനത്തിനിടെയായിരുന്നു സ്ഫോടനം. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നൂറുകണക്കിന് ആളുകള്‍ പ്രകടനത്തില്‍ പങ്കെടുത്തരുന്നു. ചാവേര്‍ ആക്രമണമായിരുന്നുവെന്നാണു ദൃക്‌സാക്ഷികള്‍ പറയുന്നത്. സ്ഫോടനത്തില്‍ മൂന്നു പൊലീസുകാര്‍ക്കടക്കം നിരവധി പേര്‍ക്കു പരുക്കേറ്റു. ഇവരെ ആശുപത്രികളിലേക്കു മാറ്റി.

മൂന്നു ചാവേറുകളാണ് ആക്രമണത്തിനെത്തിയതെന്നും, ഇതില്‍ ഒരാളെ സുരക്ഷാ സേന വെടിവച്ചിട്ടെന്നും റിപ്പോര്‍ട്ടുണ്ട്.