ന്യൂയോര്‍ക്ക് സിറ്റി: ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍ സ്ഫോടനം. ശനിയാഴ്ച രാത്രി പ്രാദേശിക സമയം 8.30തോടെ സിസ്ത്, സെവൻത് അവന്യൂകളുടെ ഇടയിലുള്ള 23 ആം സ്ട്രീറ്റിലായിരുന്നു സ്ഫോടനം.  പ്രദേശത്തെ വേസ്റ്റ് ബിൻ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ ആളപായമില്ല. 29ലധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വന്‍ ശബ്ദത്തോടെ വേസ്റ്റ് ബിൻ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

ന്യൂയോര്‍ക്ക് പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി ആളുകളെ ഒഴിപ്പിച്ചു. ഭീകരവിരുദ്ധസേനാ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.