ഒഡീഷ: ഒഡീഷയിലെ റൗര്‍ക്കേലയില്‍ പടക്ക ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രഥാമിക നിഗമനം. തീ നിയന്ത്രണ വിധേയമായെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെയാണ് പടക്ക ഫാക്ടറിയില്‍ തീപിടുത്തമുണ്ടായത്.