ലണ്ടന്‍: ലണ്ടന്‍ മെട്രോയിലെ ഭൂഗര്‍ഭ സ്റ്റേഷനിലുണ്ടായ തീവ്രവാദി ആക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ലണ്ടന്‍ സമയം രാവിലെ 8.20ഓടെ പശ്ചിമ ലണ്ടനിലെ പാര്‍സണ്‍സ് ഗ്രീന്‍ സ്റ്റേഷനിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തെ തുടര്‍ന്ന് ലണ്ടന്‍ മെട്രോ സര്‍വ്വീസ് നിര്‍ത്തിവച്ചു. മെട്രോ ട്രെയിനിലുണ്ടായിരുന്ന ബക്കറ്റ് പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രഥമിക വിവരം. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെ ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തിര യോഗം വിളിച്ചു.

തീവ്രവാദികള്‍ക്ക് ലണ്ടനെ കീഴ്പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഓരോ ആക്രമവും തെളിയിക്കുന്നതായി ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പ്രതികരിച്ചു. സുരക്ഷാസൈനികരും മെഡിക്കല്‍ സംഘവും പാര്‍സണ്‍സ് ഗ്രീന്‍ സ്റ്റേഷനില്‍ തമ്പടിച്ചിട്ടുണ്ട്. സുരക്ഷാ നടപടികളുടെ ഭാഗമായി പൊലിസ് പാര്‍സണ്‍സ് ഗ്രീന്‍ സ്റ്റേഷന്‍ അടച്ചു. അപ്രതീക്ഷിത ആക്രമത്തില്‍ തീവ്രവാദവിരുദ്ധസേന അന്വേഷണം ആരംഭിച്ചു. സുരക്ഷാ സൈനികരുടെ നിയന്ത്രണത്തിലാണ് ലണ്ടന്‍ നഗരം. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…