ദില്ലി: കൊലയാളി ഗെയിമായ ബ്ലൂവെയ്ല്‍ ദേശീയ പ്രശനമെന്ന് സുപ്രീംകോടതി നിരീക്ഷണം. ഗെയിമിനെതിരെ ബോധവത്കരണ പരിപാടി ദൂരദര്‍ശനും സ്വകാര്യ ചാനലുകളും സംപ്രേക്ഷണം ചെയ്യണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

ദൂരദര്‍ശന്‍ നിര്‍മിക്കുന്ന പരിപാടി ആഴചയിലൊരിക്കലെങ്കിലും പ്രൈം ടൈമില്‍ സംപ്രേക്ഷണം ചെയ്യണം. ഗെയിം പൂര്‍ണമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക സ്‌നേഹ ഖലീറ്റ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി നിര്‍ദ്ദേശം. 

ഗെയിമിനെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചുണ്ടെന്നും റിപ്പോര്‍ട്ട് മൂന്ന് ആഴ്ചക്കകം ലഭിക്കുമെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ അറിയിച്ചു. ഹര്‍ജി ഇനി നവംന്പര്‍ 20 ന് പരിഗണിക്കും.