തിരുവനന്തപുരം: ബ്ലൂവെയ്ല്‍ എന്ന ഓണ്‍ലൈന്‍ ഗെയിമിന് അടിമകളായി കേരളത്തില്‍ ഏതാനും കുട്ടികള്‍ ആത്മഹത്യ ചെയ്തതായി പറയപ്പെടുന്ന സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ ചീഫ് സെക്രട്ടറി, ആഭ്യന്തരവകുപ്പ് സെക്രട്ടറി, ഐ.റ്റി വകുപ്പ് സെക്രട്ടറി എന്നിവര്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.