സി.ബി.എസ്.ഇ സ്കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ പത്താം ക്ലാസിലെ ബോര്‍ഡ് പരീക്ഷ നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ അറിയിച്ചു‍. എന്നാല്‍ അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും ബോര്‍ഡ് പരീക്ഷ നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും മന്ത്രി പറഞ്ഞു. സി.ബി.എസ്.ഇ പത്താം ക്ലാസില്‍ സ്കൂള്‍ പരീക്ഷയും ബോര്‍ഡ് പരീക്ഷയും എഴുതാന്‍ നിലവില്‍ അനുവാദമുണ്ട്. ഗുണനിലവാരം കൂട്ടാന്‍ ആറ് വര്‍ഷം മുമ്പുണ്ടായിരുന്ന നിര്‍ബന്ധിത ബോര്‍ഡ് പരീക്ഷ പുനരാംരംഭിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.