കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തിന് സമീപം ബോട്ടു മറിഞ്ഞു. അപകടത്തില്‍പ്പെട്ട അഞ്ചുപേര്‍ രക്ഷപ്പെട്ടു. ഡോണ്‍ എന്ന മറ്റൊരു ബോട്ടാണ് അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. പുലര്‍ച്ചെ നാല് മണിക്കാണ് അപകടം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തീരത്തു നിന്ന് മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം നടന്നത്. ജലദുര്‍ഗ എന്ന മത്സ്യബന്ധന ബോട്ട് തീരത്ത് നിന്ന് അധികം അകലെയല്ലാതെ തകരുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉള്‍ക്കടല്‍ പ്രക്ഷുബ്ധമാണെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു.