മുനമ്പത്ത് കപ്പൽ ബോട്ടലിടിച്ചുണ്ടായ അപകടത്തിൽ ഒന്‍പത് മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്. അപകടം നടന്ന് നാലുദിനം കഴിഞ്ഞിരിക്കുകയാണ്.

കൊച്ചി: ചൊവ്വരയില്‍ കണ്ടെത്തിയത് മുനമ്പം അപകടത്തില്‍പ്പെട്ടയാളുടെ മൃതദേഹം. മാല്യങ്കര സ്വദേശി ഷിജുവിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ എട്ടുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മുനമ്പത്ത് കപ്പൽ ബോട്ടലിടിച്ചുണ്ടായ അപകടത്തിൽ ഒന്‍പത് മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്. അപകടം നടന്ന് നാലുദിനം കഴിഞ്ഞിരിക്കുകയാണ്.

കാണാതായ ഏഴുപേര്‍ തമിഴ്നാട്ടിലെ തേങ്ങാപട്ടണത്തെ തീരദേശഗ്രാമങ്ങളിൽ നിന്നുള്ളവരാണ്. രാമൻ തുറയിൽ നിന്ന് 4 പേരെയും മണക്കുടിയിൽ നിന്ന് രണ്ടുപേരെയും ഉള്ളൂർ തുറയിൽ നിന്ന് ഒരാളെയുമാണ് കാണാതായത്.