ബേപ്പൂര്‍ തീരത്ത് മല്‍സ്യബന്ധന ബോട്ട് തകര്‍ന്നത് കപ്പല്‍ ഇടിച്ചെന്ന് രക്ഷപ്പെട്ട തൊഴിലാളികള്‍. ബോട്ടിലുണ്ടായിരുന്ന നാലു തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. രക്ഷപ്പെട്ട തമിഴ്നാട്ടുകാരായ രണ്ടു തൊഴിലാളികളെ കോസ്റ്റ് ഗാര്‍ഡ് ബേപ്പൂര്‍ തീരത്തെത്തിച്ചു. ബേപ്പൂര്‍ തീരത്തുനിന്നും 45 നോട്ടിക്കല്‍ മൈല്‍ അകലെ ബുധനാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം.
തമിഴ്നാട്ടില്‍നിന്നുളള ഇമ്മാനുവല്‍ എന്ന മല്‍സ്യബന്ധന ബോട്ടാണ് അപകടത്തില്‍ പെട്ടത്. ഒരു കപ്പല്‍ വന്നിടിച്ച് ബോട്ട് തകരുകയായിരുന്നെന്ന് രക്ഷപ്പെട്ട തൊഴിലാളികള്‍ പറഞ്ഞു. തമിഴ്നാട് സ്വദേശികളായ കാര്‍ത്തിക്, സേവ്യര്‍ എന്നിവരെയാണ് കോസ്റ്റ് രക്ഷപ്പെടുത്തിയത്. അപകടത്തില്‍ പെട്ട ബോട്ടില്‍ തിരുവനന്തപുരം സ്വദേശികളായ പ്രിന്‍സ്, ജോണ്‍സ് എന്നിവരും ഉണ്ടായിരുന്നു.
ഇവരുള്‍പ്പെടെ മറ്റു നാലുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. കോസ്റ്റ് ഗാര്‍ഡിന്‍റെ ഹെലികോപ്റ്ററാണ് അപകടത്തില്‍പെട്ട തൊഴിലാളികളെ കണ്ടെത്തിയത്. തുടര്‍ന്ന് സമീപത്ത് മല്‍സ്യബന്ധനം നടത്തുകയായിരുന്ന ഗോവിന്ദ് എന്ന ബോട്ടിന്‍റെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനത്തനം നടത്തുകയായിരുന്നു. ബോട്ടിലിടിച്ചത് ചരക്കു കപ്പലാണെന്നാണ് കോസ്റ്റ് ഗാര്‍ഡിന്‍റെ നിഗമനം. ബേപ്പൂര്‍ തീരത്തെത്തിച്ച രണ്ടു തൊഴിലാളികളെയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
