മുംബൈ: മഹാരാഷ്ട്രയിലെ ധഹാനു കടൽത്തീരത്ത് 40 വിദ്യാർഥികളുമായി പോയ ബോട്ടു മുങ്ങി നാല് വിദ്യാർഥികൾ മരിച്ചു. 25 പേരെ രക്ഷപെടുത്തിയിട്ടുണ്ട്. കാണാതായ 10 കുട്ടികൾക്കുവേണ്ടി തിരച്ചിൽ നടക്കുകയാണ്. കയറ്റാന്‍ കഴിയുന്നതിലും അധികം ആളുകള്‍ ബോട്ടിലുണ്ടായിരുന്നതാണ് അപകടത്തിലേയ്ക്ക് നയിച്ചതെന്നാണ് സൂചനകള്‍.
ധഹാനു കടൽത്തീരത്തുനിന്ന് രണ്ടു നോട്ടിക്കൽ മൈൽ അകലെയാണ് അപകടം. കോസ്റ്റ് ഗാർഡ് രക്ഷാപ്രവർത്തനം തുടരുകയാണ്. കപ്പലുകളും ഡോണിയർ വിമാനവും ഹെലിക്കോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാകുന്നുണ്ട്.
