പനാജി: ഗുജറാത്തില്‍ 516 മത്സ്യത്തൊഴിലാളികളുമായി 40 ബോട്ടുകളെത്തിയെന്ന ആശ്വാസവാര്‍ത്തയ്ക്ക് ശേഷം മത്സ്യത്തൊഴിലാളികളുമായി മറ്റൊരു ബോട്ട് ഗോവന്‍ തീരത്തെത്തി. ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികെ ഇനിയും കണ്ടെത്താനിരിക്കെ മത്സ്യത്തൊഴിലാളികളുമായി ഇത് രണ്ടാമത്തെ ബോട്ടാണ് വ്യത്യസ്ത തീരങ്ങളില്‍ എത്തിച്ചേര്‍ന്നത്.

തമിഴ്നാട്ടിലെ പട്ടണത്തിനടുത്ത് നിന്ന് പുറപ്പെട്ട ബോട്ടാണിത്. പതിനഞ്ച് മത്സ്യത്തൊഴിലാളികളുമായി ഗോവയിലെ വാസ്കോയിലാണ് ബോട്ട് എത്തിച്ചേര്‍ന്നത്. ഏഴ് മലയാളികളും രണ്ട് തമിഴ്നാട്ടുകാരും ആറ് ഉത്തരേന്ത്യക്കാരുമാണ് ബോട്ടിലുള്ളത്. ഏഴ് മലയാളികളും വിഴിഞ്ഞം സ്വദേശികളാണ്. 

 അനീഷ്, ഡാനിഷ്, ഡേവിഡ്സണ്‍,വര്‍ഗീസ്, ബോസ്കോ, റോയി, അനി എന്നിവരാണ് ബോട്ടിലുള്ള മലയാളികള്‍. ഇവരെ റെയില്‍വേ സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുന്നതിനായി ഗോവയിലെ മലയാളി അസോസിയേഷന്‍ ഭാരവാഹികളും എത്തിയിട്ടുണ്ട്.