കോഴിക്കോട്: ദമാമില്‍ മരിച്ച വയനാട് സ്വദേശി പ്രകാശ് ദാമോദരന്റെ മൃതദേഹം നാട്ടിലെത്തികാനുള്ള സാങ്കേതിത തടസ്സങ്ങള്‍ നീങ്ങിയതായി മുഖ്യമന്ത്രിയുടെ ഓഫീസ്. നാളെ പുലര്‍ച്ച 2.30നുള്ള എയര്‍ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ദമാമില്‍ നിന്ന് മൃതദേഹം നാട്ടിലേക്ക് എത്തിക്കും. രാവിലെ 9.30യോടെ മൃതദേഹം ജന്മനാട്ടിലേക്ക് എത്തിക്കും. ഗള്‍ഫില്‍ നിന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ 48 മണിക്കൂറിന് മുമ്പ് വിമാനത്താവളത്തില്‍ രേഖകള്‍ ഹാജരാക്കണം എന്നതടക്കമുള്ള പുതിയ നിബന്ധനകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രത്തിന് കത്തയച്ചിരുന്നു.