ദില്ലി: ബൊഫോഴ്‌സ് കേസ് പരിഗണിക്കുന്ന ബെഞ്ചിൽ നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീം കോടതിയിൽ. പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ പരിഗണിക്കുന്ന ബെഞ്ചിൽ നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറണമെന്നാണ് ഹര്‍ജിക്കാരന്‍റെ ആവശ്യം. 

ഹിന്ദുജ സഹോദരന്മാരെ വെറുതെ വിട്ടതിന് എതിരെ അഭിഭാഷകനായ അജയ് അഗർവാളാണ് കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിക്കെതിരെ വര്‍ഷങ്ങളുടെ കാലതാമസത്തിന് ശേഷം അപ്പീൽ നൽകിയാൽ തള്ളാൻ സാധ്യത ഉണ്ടെന്ന് അറ്റോർണി ജനറൽ കഴിഞ്ഞ ദിവസം കേന്ദ്രത്തിന് നിയമോപദേശം നൽകിയിരുന്നു.