എ എന്‍ ഷംസീര്‍ എംഎല്‍എയുടെ വീടിന് നേരെ ബോംബേറ്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 4, Jan 2019, 10:42 PM IST
bomb attack against A N Shamseer mla home
Highlights

തലശ്ശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ആക്രമണ സമയത്ത് ഷംസീര്‍ വീട്ടിലുണ്ടായിരുന്നില്ല

കണ്ണൂര്‍: എ എൻ ഷംസീർ എംഎൽഎയുടെ  വീടിന് നേരെ ബോംബേറ്. തലശ്ശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ആക്രമണ സമയത്ത് ഷംസീര്‍ വീട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ ഷംസീറിന്‍റെ കുടുംബം വീട്ടിലുണ്ടായിരുന്നു. ബോംബേറില്‍ കാര്യമായ നാശനഷ്ടമുണ്ടായിട്ടില്ലെന്നാണ് വിവരം. സ്ഫോടനത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല.

ഇന്നലെ നടന്ന ഹര്‍ത്താല്‍ മുതല്‍ വ്യാപകമായി തലശേരിയില്‍ സിപിഎം ബിജെപി നേതാക്കളുടെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ബിജെപിയുടെ ജില്ലാ സെക്രട്ടറി എ എൻ ഹരിദാസിന്‍റെ വീടിന് നേരെ ആക്രമണമുണ്ടായി. തുടര്‍ന്ന് സിപിഎമ്മിന്‍റെ പ്രാദേശിക നേതാക്കളുടെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. സ്ഥലത്ത് സിപിഎം ബിജെപി സംഘര്‍ഷം തുടരുകയാണ്.  ഇന്ന് ബിജെപിയുടെ മണ്ഡലം സെക്രട്ടറിയുടെയും സിപിഎമ്മിന്‍റെ തലശേരി ഏരിയ കമ്മിറ്റിയംഗത്തിന്‍റേയും വീട് ആക്രമിക്കപ്പെട്ടിരുന്നു

loader