സി പി ഐ എം പ്രവർത്തകൻ ലിനേഷിന്റെ വീടിന് നേരെയാണ് ആക്രമണം

കണ്ണൂർ: തലശ്ശേരി പെരിങ്കളത്ത് സിപിഎം പ്രവ‍ർത്തകനായ ലിനേഷിന്‍റെ വീടിന് നേരെയുണ്ടായ ബോംബേറിൽ ലിനേഷിന്‍റെ അമ്മയ്ക്കും കുട്ടികൾക്കും പരിക്കേറ്റു. ഇവ‍ർ തലശ്ശേരിയിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്നാണ് സിപിഎം ആരോപിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം താളിക്കാവിൽ ബിജെപി പ്രവ‍‍ർത്തകനായ വിവേകിന് ഇരുമ്പ് വടി കൊണ്ടുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു. വഴിവക്കിൽ സുഹൃത്തുമായി സംസാരിക്കുകായിരുന്ന വിവേകിനെ ബൈക്കിലെത്തിയ ആൾ മർദ്ദിക്കുകയായിരുന്നു. 

വിവേക് കണ്ണൂ‍ർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നാണ് ബിജെപിയുടെ ആരോപണം. ഇരു സംഭവത്തിലും പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.