തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. രാത്രി പൊലീസ് കണ്‍ട്രോള്‍ റൂമിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും വിമാനത്താവളത്തില്‍ പരിശോധന നടത്തിവരികയാണ്. അസ്വഭാവികമായി യാതൊന്നും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഭീഷണി സന്ദേശം അറിയിച്ച് ഫോണ്‍ വിളിച്ചയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ തുടരുകയാണ്. മുമ്പും നിരവധി തവണ തിരുവനന്തപുരം വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു.