വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം: സി.ബി.എസ്.ഇ സിലബസില്‍ ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷ പാസായ വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ബോണ്ട് സമര്‍പ്പിക്കേണ്ടതില്ല. വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം വരെ സി.ബി.എസ്.ഇ സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ 50 രൂപയുടെ മുദ്രപത്രത്തില്‍ ബോണ്ട് സമര്‍പ്പിച്ചെങ്കില്‍ മാത്രമേ പ്രവേശനം നേടാന്‍ കഴിയുമായിരുന്നുള്ളൂ. ഈ നിബന്ധനയാണ് സര്‍ക്കാര്‍ എടുത്തുകളഞ്ഞത്.