Asianet News MalayalamAsianet News Malayalam

വിവാഹ മോതിരം കൈമാറി, പ്രണയ ചുംബനം നൽകി അവര്‍ തിരിച്ച് പോയി; ഒരു മെക്സിക്കൻ അമേരിക്കൻ പ്രണയകഥ

Border gate opens briefly for rare reunions and a wedding
Author
First Published Nov 22, 2017, 8:18 AM IST

മെക്സിക്കോ: പ്രണയത്തിന് അതിർവരമ്പുകളുണ്ടോ? ഭാഷയ്ക്കും ദേശത്തിനും വർണത്തിനും അതീതമായ അനസ്വര പ്രണയ കഥകൾ നാം ഒട്ടേറെ കേട്ടുകാണും. അത്തരമൊരു പ്രണയത്തിന്‍റെ സഫലീകരണമാണ് മെക്സിക്കൻ അതിർത്തിയിൽ സാക്ഷിയായത്. സ്വപ്നങ്ങൾ പേറി അമേരിക്കൻ നാടുകളെ ലക്ഷ്യമിട്ട് നീങ്ങിയ നിരവധി പേരുടെ കണ്ണീരിന്‍റെയും ചോരയുടേയും കഥകളുണ്ട് മെക്സിക്കന്‍ അതിര്‍ത്തിയിലെ മതിലുകൾക്ക് പറയാൻ. സ്വപനങ്ങൾക്ക് മുകളിൽ മൂളിപ്പറക്കുന്ന ഹെലികോപ്റ്ററുകളും നിരീക്ഷണക്യാമറകളും അവരെയെല്ലാം അനധികൃത കുടിയേറ്റക്കാരാക്കി ശിക്ഷയും വിധിച്ചു. 

Border gate opens briefly for rare reunions and a wedding

മെക്സിക്കൻ മതിൽ ഇരു രാജ്യങ്ങളിലെയും ജനതയുടെ മനസുകളിലേക്ക് പോലും വളർന്നും കഴിഞ്ഞു. വേര്‍തിരിവിന്റെ പ്രതീകമായ ആ മതില്‍ പക്ഷെ അമേരിക്കക്കാരനായ ബ്രയാനും മെക്സിക്കോക്കാരി ഇവാലിയയ്ക്കും വേണ്ടി തുറന്നിരിക്കുകയാണ്. അവരുടെ പ്രണയത്തെ എല്ലാവരും എതിർത്തു. രണ്ടു പേർക്കും നേരിട്ട്കാണാൻ വിസപോലും കിട്ടിയില്ല. ഫോണിലൂടെയും കത്തുകളിലൂടെയും അവർ പ്രണയം വളര്‍ന്നു. മെക്സിക്കൻ അതിർത്തി കൂടുതൽ നീട്ടാൻ അമേരിക്കൻ പ്രസിഡനന്‍റ് ഡൊണൾഡ് ട്രംപും ഉത്തരവിട്ടപ്പോള്‍ അധികാരികൾക്ക് മുന്നിൽ അവർ നിരന്തരം അഭ്യർഥനയുമായെത്തി. 

Border gate opens briefly for rare reunions and a wedding

കാത്തിരിപ്പിനൊടുവിൽ വിവാഹത്തിനായി മാത്രം ഇരുവർക്ക് മുന്നിൽ മതിലുകൾ തുറന്നു നല്‍കി ഭരണകൂടങ്ങള്‍. വിവാഹ മോതിരം കൈമാറി. ആലിഗനം ചെയ്ത്, പ്രണയ ചുംബനം നൽകി, സംഘർഷഭൂമിയിലെ പ്രണയത്തിന് സാഫല്യമായി. മൂന്ന് മിനിറ്റ് സമയമാണ് ഇവര്‍ക്കായി അതിര്‍ത്തി തുറന്ന് നല്‍കിയത്. പക്ഷെ പ്രണയിനിയെയും കൂട്ടി അമേരിക്കയിലേക്ക് മടങ്ങാൻ ബ്രയാനായില്ല. 

Border gate opens briefly for rare reunions and a wedding

മെക്സിക്കൻകാരിയെ ഭാര്യയായി സ്വീകരിക്കാൻ ഇനിയും കടമ്പകളേറെയുണ്ട്. കുറച്ച് സമയത്തെ ചടങ്ങുകൾക്ക് ശേഷം വലിയ കവാടം വീണ്ടും അടച്ചു. വിസ കിട്ടി അമേരിക്കയിലേക്ക് പറക്കുന്നതും കാത്ത് ഇവാലിയയും,  ഭാര്യയുടെ വരവിന് മുന്നോടിയായി കൊച്ചു വീട് പണിയാൻ ബ്രയാനും ഇരു രാജ്യങ്ങളിലേക്ക് മടങ്ങി.

Follow Us:
Download App:
  • android
  • ios