കിലോമീറ്ററുകള്‍ നടക്കാന്‍ തീരുമാനിച്ചത് കാര്‍ കേടായതിനെ തുടര്‍ന്ന് വാള്‍ട്ടറിന്‍റെ കഥ ലോകമറിഞ്ഞത് ഫേസ്ബുക്കിലൂടെ

അലബാമ: ജോലി കിട്ടിയ ആദ്യദിനത്തില്‍ തന്നെ ജോലിസ്ഥസത്തെത്താന്‍ 32 കിലോമീറ്റര്‍ ദൂരം ഒറ്റയ്ക്ക് നടന്നെത്തിയ വാള്‍ട്ടര്‍ കാറിന്റെ കഥ ഒരു വീട്ടമ്മയാണ് ഫേസ്ബുക്കില്‍ കുറിച്ചത്. 

കൊടുങ്കാറ്റ് ദുരന്തം വിതച്ചപ്പോള്‍ വീട് നഷ്ടപ്പെട്ട വാള്‍ട്ടറും അമ്മയും ബെര്‍മിംഗ്ഹാമിലാണ് ജീവിക്കുന്നത്. ബെല്‍ഹോപ്‌സ് എന്ന സ്ഥാപനത്തില്‍ ജോലി കിട്ടിയ വാള്‍ട്ടര്‍ ഏറെ സന്തോഷവാനായിരുന്നു. 

എന്നാല്‍ ജോലിക്ക് പോകുന്നതിന്റെ തലേന്ന് രാത്രിയാണ് തന്റെ കാര്‍ കേടായെന്ന് വാള്‍ട്ടര്‍ മനസ്സിലാക്കുന്നത്. ഇതിനെ തുടര്‍ന്നാണ് വാള്‍ട്ടര്‍ നടക്കാന്‍ തീരുമാനിച്ചത്. രാവിലെ കൃത്യസമയത്ത് ജോലിക്കെത്തണമെങ്കില്‍ രാത്രി തന്നെ നടക്കാന്‍ തുടങ്ങേണ്ടതുള്ളത് കൊണ്ട് വാള്‍ട്ടര്‍ രാത്രി തന്നെ നടക്കാനാരംഭിച്ചു. 

മണിക്കൂറുകളോളം റോഡിലൂടെ ഏകനായി നടക്കുന്ന വാള്‍ട്ടറെ ആദ്യം ശ്രദ്ധിച്ചത് പൊലീസായിരുന്നു. വിവരങ്ങള്‍ തിരക്കിയ പൊലീസുദ്യോഗസ്ഥര്‍ തുടര്‍ന്നുള്ള ദൂരം വാഹനത്തിലെത്തിക്കുകയും വാള്‍ട്ടറിന് ഭക്ഷണം വാങ്ങി നല്‍കുകയും ചെയ്തിരുന്നു. 

വീട്ടമ്മയിട്ട ഫേസ്ബുക്ക് പോസ്റ്റ് വൈറലായതോടെ വാള്‍ട്ടറിന്റെ കഥ ലോകമറിഞ്ഞു. വാള്‍ട്ടറെ അഭിനന്ദിച്ച് പെല്‍ഹാം പൊലീസും ട്വീറ്റ് ചെയ്തു. ഇക്കൂട്ടത്തില്‍ വിവരമറിഞ്ഞ ബെല്‍ഹോപ്‌സ് സി.ഇ.ഒയുടെ നടപടിയായിരുന്നു എല്ലാവരേയും ഞെട്ടിച്ചത്. 

വാള്‍ട്ടറിന് ഒരു പുതിയ കാര്‍ വാങ്ങി നല്‍കാനായിരുന്നു തീരുമാനം. അദികം വൈകാതെ തന്നെ വൈള്‍ട്ടറിന് പുതിയ കാറിന്റെ താക്കോലും കൈമാറി. വൈകാരികമായ നിമിഷങ്ങളിലൂടെ കടന്നുപോയ വാള്‍ട്ടറിനെ സന്തോഷത്തോടെ സഹപ്രവര്‍ത്തകര്‍ ചേര്‍ത്തുപിടിക്കുന്ന ചിത്രങ്ങളും ട്വിറ്ററില്‍ ഹിറ്റ്.