അമ്മയുടെ മൃതദേഹവുമായി യുവാവ് സൈക്കിളിൽ സഞ്ചരിച്ചത് കിലോമീറ്ററോളം. ഒഡീഷയിലെ കര്‍പ്പബഹല്‍ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം.

ഭുവനേശ്വർ: അമ്മയുടെ മൃതദേഹവുമായി യുവാവ് സൈക്കിളിൽ സഞ്ചരിച്ചത് കിലോമീറ്ററോളം. ഒഡീഷയിലെ കര്‍പ്പബഹല്‍ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. സരോജ് എന്ന പതിനേഴുകാരനാണ് അമ്മയുടെ മൃതദേഹവുമായി കിലോമീറ്ററോളം നടന്ന് ശവസംസ്കാരം നടത്തിയത്. താഴ്ന്ന ജാതിയിൽപ്പെട്ടവരായതിനാലാണ് ആരും സഹായിക്കാതിരുന്നതെന്ന് സരോജ് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

വെള്ളം എടുക്കാനായി പോയ ജാന്‍കി സിന്‍ഹാനിയ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മാതാവിന്റെ മൃതദേഹം അടക്കം ചെയ്യാന്‍ ബന്ധുക്കളോ അയൽവാസികളോ സഹായിച്ചില്ല അതുകൊണ്ടാണ് ഒറ്റയ്ക്ക് സൈക്കിളില്‍ ചുമന്ന് കൊണ്ടുപോകേണ്ടി വന്നത്. 

ശേഷം അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ച് അടുത്തുള്ള വനഭാഗത്ത് അമ്മയെ കുഴിവെട്ടി സംസ്കരിക്കുകയായിരുന്നുവെന്നും സരോജ് പറഞ്ഞു.. ജാന്‍കി സിന്‍ഹാനിയയുടെ ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടിരുന്നു