ഹൈഹീല്‍ ചെരുപ്പു ധരിച്ച് വീണ അമ്മയുടെ കൈയില്‍ ഇരുന്ന കുഞ്ഞിനു ദാരുണാന്ത്യം
മുംബൈ: ഹൈഹീല് ചെരുപ്പു ധരിച്ച് വീണ അമ്മയുടെ കൈയില് ഇരുന്ന കുഞ്ഞിനു ദാരുണാന്ത്യം. തിങ്കളാഴ്ച മുംബൈയിലാണ് സംഭവം. സുഹൃത്തിന്റെ മുംബൈ കല്യാണിലുള്ള മതോഷറി ഹാളില് കല്ല്യാണത്തിന് എത്തിയതായിരുന്നു ഫെമിദ എന്ന യുവതിയും കുഞ്ഞും. ഫെമിദയുടെ കൈയില് കുഞ്ഞും ഉണ്ടായിരുന്നു.
കല്ല്യണത്തിനു പങ്കെടുക്കുന്നതിനിടയില് മുകളിലുള്ള നിലയില് നിന്നു താഴെയുള്ള നിലയിലേയ്ക്കു പോകുമ്പോഴായിരുന്നു സംഭവം. പടികള് ഇറങ്ങുന്നതിനിടയില് ഫെമിദയുടെ ബാലന്സ് തെറ്റി കുഞ്ഞു നിലത്തു വീണു. വീഴ്ചയില് കുട്ടിയുടെ നട്ടെല്ലിനു പരിക്കേറ്റു. ആശുപത്രിയില് എത്തിക്കും മുമ്പേ കുട്ടി മരിച്ചു.
