കുട്ടി ട്രാക്കിലേക്ക് ചാടുന്നതുകണ്ട മെട്രോ ഡ്രൈവർ മദിവല്ലപ്പ പെട്ടെന്ന് ബ്രേക്കിട്ടതു കാരണമാണ് വലിയ അപകടം ഒഴിവായതെന്ന് പൊലീസ് പറയുന്നു.

​ബെംഗളൂരു: വൈകിയെത്തിയതിനു അമ്മ വഴക്ക് പറഞ്ഞതിൽ മനംനൊന്ത് മകൻ ആത്മഹത്യക്ക് ശ്രമിച്ചു. ബെംഗളൂരുവിലാണ് സംഭവം നടന്നത്. പതിനെട്ടുകാരനായ വിദ്യാർത്ഥിയാണ് മെട്രോയ്ക്ക് മുന്നിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസിൽ ചികിത്സയിലാണ് കുട്ടിയിപ്പോൾ.

കുട്ടി ട്രാക്കിലേക്ക് ചാടുന്നതുകണ്ട മെട്രോ ഡ്രൈവർ മദിവല്ലപ്പ പെട്ടെന്ന് ബ്രേക്കിട്ടതു കാരണമാണ് വലിയ അപകടം ഒഴിവായതെന്ന് പൊലീസ് പറയുന്നു. ബെംഗളൂരുവില്‍ തുന്നല്‍ക്കട നടത്തുകയാണ് വിദ്യാർത്ഥിയുടെ മാതാപിതാക്കൾ.

അതേ സമയം സംഭവം അറിഞ്ഞ കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ആശുപത്രിയിലെത്തി കുട്ടിയെയും മാതാപിതാക്കളെയും സന്ദർശിച്ചതായി എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു.